ഇല്ലത്ത് നിന്ന് ഇതുവരെ ഇറങ്ങാത്ത ക്രിസ്ത്യാനികള്‍- ജിഫിന്‍ ജോര്‍ജ്

ഇല്ലത്ത് നിന്ന് ഇതുവരെ ഇറങ്ങാത്ത ക്രിസ്ത്യാനികള്‍- ജിഫിന്‍ ജോര്‍ജ്
 കെവിന്റെ മരണവാര്‍ത്ത കേട്ടപ്പോള്‍ ഓര്‍മ വന്നത് അരുന്ധതി റോയുടെ ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സിലെ വെളുത്തയുടെയും എസ്‌തേറിന്റെയും പ്രണയകഥയാണ്.മീനച്ചിലാറില്‍ വെളുത്ത മരണപ്പെടുമ്പോള്‍ ജയിക്കുന്ന നസ്രാണിയുടെ സവര്‍ണബോധത്തിന് അവന്റെ പാരമ്പര്യം മുതലേ താങ്ങുന്ന ദുര്‍ഗന്ധമുണ്ട്. കോട്ടയത്ത് നിന്നു കുടിയേറി വന്ന തിയ്യനായ ഒരാളെ പെങ്ങള്‍ വിവാഹം കഴിച്ചതിനാല്‍ മറ്റു പെങ്ങന്മാരെ കെട്ടിക്കാന്‍ നാടുവിട്ട ഒരു വലിയ കൂട്ടുകുടുംബം ആയിരുന്നു എന്റേത്.എന്റെ നാട്ടില്‍ ദളിത് ഭൂരിപക്ഷം ഉള്ള ഒരിടമായിരുന്നു.അന്തിമഹാകാളന്‍ അമ്പലവും വള്ളുവനാടന്‍ മണ്ണിലെ സവര്‍ണ്ണ അവര്‍ണ്ണ ബോധങ്ങളും ജാതി കോളനികളും എനിക്ക് സുപരിചിതമായിരുന്നു. അപ്പോഴൊക്കെ ഞാന്‍ വിശ്വസിച്ചത് നസ്രാണിക്കു ജാതി ഇല്ല മതം ആണുള്ളതെന്ന് ആയിരുന്നു. പിന്നെ വളരും തോറും ആണ് നസ്രാണിയിലെ ജാതിബോധത്തെ അറിയാനായത്. പലപ്പോഴും അവര്‍ണ്ണനെ വിശേഷിപ്പിക്കുന്ന വാക്ക് മുളയന്‍ എന്നാണ്.അവന്റെ കോളനികള്‍ പെലയ കോളനികള്‍ ആണ്. ഇടവകയിലെ ചില വീട്ടുകാരെ പറ്റി പറയുമ്പോള്‍ പറയും പെലയനും മുളയനും മാറിയതാണ് എന്ന്.
ഹൈന്ദവ വിഭാഗത്തിലെ ചാതുര്‍വര്‍ണ്യ വ്യവസ്തയില്‍ ഉള്ള ഒരു സംസ്‌കാരത്തെ ക്രിസ്ത്യന്‍ മിഷനറിമാര്‍ മറ്റൊരു സംസ്‌കാരത്തിലേക്കു അല്ല മതത്തിലേക്കാണ് മാറ്റിയത്. അവനിലെ ജാതിയെ മാറ്റി ക്രിസ്ത്യാനി ആക്കുന്നതില്‍ സഭ പരാജയപ്പെട്ടു.