അക്രമങ്ങള്‍ക്കെതിരെ ഉറക്കെ സംസാരിക്കൂ മേധാ പട്‌കര്‍

by laquin | April 9, 2018 10:08 am

സമരസ്ഥലങ്ങളിലേക്കും സമ്മേളനങ്ങളിലേക്കും പുറപ്പെടാനുള്ള തിരക്കിനിടയില്‍ പ്രഭാതഭക്ഷണ സമയത്ത്‌ മേധാ പട്‌കറുമായി എഴുത്ത്‌ ടീമിന്‌ സൗഹൃദത്തിലേര്‍പ്പെടാന്‍ ഒരല്‌പസമയം വീണുകിട്ടി. ലളിതവും എന്നാല്‍ ഊര്‍ജ്ജസ്വലവുമായ അവരുടെ സാന്നിധ്യംതന്നെ സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും അന്തരീക്ഷം സൃഷ്‌ടിക്കുന്നുണ്ട്‌. സമാധാനത്തിനുവേണ്ടിയും നീതിക്കുവേണ്ടിയുമുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അവര്‍ പിന്തുണ അറിയിച്ചു.

കേരളത്തിലെ ജനങ്ങള്‍ എത്രമാത്രം നീതിബോധത്തോടെ ജനകീയ സമരങ്ങളില്‍ പങ്കെടുക്കുന്നവരാണ്‌ എന്നാണ്‌ മേധാജിക്ക്‌ തോന്നുന്നത്‌? വികസനത്തിന്‌ ഇതരമാര്‍ഗ്ഗങ്ങള്‍ തേടുന്നതിനുള്ള ശ്രമങ്ങള്‍, പ്രകൃതിസംരക്ഷണ യജ്ഞങ്ങള്‍, പാരിസ്ഥിതിക നശീകരണത്തിനെതിരെയുള്ള സമരങ്ങള്‍ തുടങ്ങിയവയൊക്കെ വളരെയധികമായി കേരളത്തില്‍ നടക്കുന്നുണ്ട്‌. പക്ഷേ, ഇവിടെ വലിയ ജനകീയ മുന്നേറ്റങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്‌. കേരളത്തില്‍ ചെറിയ ചെറിയ ഗ്രൂപ്പുകളില്‍ ഒതുങ്ങുന്ന പ്രവര്‍ത്തനങ്ങളാണ്‌ അധികവും. ഈ ചെറുഗ്രൂപ്പുകളുടെയെല്ലാം സഖ്യം ജനകീയ മുന്നേറ്റത്തിനുള്ള സാധ്യതയാണ്‌. ദേശീയതലത്തില്‍ ഇത്തരത്തിലുള്ള ജനകീയ മുന്നേറ്റമാണ്‌ ഞങ്ങള്‍ ലക്ഷ്യംവയ്‌ക്കുന്നത്‌. ഇത്തരം സഖ്യങ്ങളിലൂടെയാണ്‌ വിജയം കൈവരിക്കാനാവുകയുള്ളൂ. ഈ ജനകീയ സമരസഖ്യങ്ങളെയാണ്‌ ഞങ്ങള്‍ പിന്തുണയ്‌ക്കുന്നത്‌. ഇന്നത്തെ രാഷ്‌ട്രീയ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സമാധാനത്തിനുവേണ്ടി എന്തു ചെയ്യണമെന്നാണ്‌ മേധാജി നിര്‍ദ്ദേശിക്കുന്നത്‌? ഈ വിഷയത്തില്‍ കുട്ടികളേയും യുവജനങ്ങളേയും അണിനിരത്തു. അത്‌ തീര്‍ച്ചയായും മാറ്റങ്ങള്‍ സൃഷ്‌ടിക്കും. സമാധാന പ്രവര്‍ത്തകരായി കുട്ടികളെ പരിശീലിപ്പിച്ചെടുക്കണം. അക്രമമുണ്ടാകുന്നിടത്ത്‌ എത്രയും പെട്ടെന്ന്‌ എത്തിപ്പെടുകയും സമാദാന പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുകയും ചെയ്യുക. അക്രമത്തിനെതിരായി ഉറക്കെ സംസാരിക്കുക ഹിന്ദുത്വവാദ്‌, മുസ്ലീംവാദ്‌ തുടങ്ങിയ എല്ലാ മതമൗലിക വാദങ്ങള്‍ക്കുമെതിരെ ഉറക്കെ സംസാരിക്കുക.

Source URL: http://ezhuthu.org/%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%86-%e0%b4%89%e0%b4%b1%e0%b4%95/